latest kerala gov jobs


Important Temporary Jobs of Kerala Govt through Interview without Exam

ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും. ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ഫോൺ :0484 2421874


ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവ്


തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ആർ.സി.സിയിൽ അപ്രന്റിസ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗങ്ങളിൽ അപ്രന്റിസുകളുടെ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 13, 14 തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ബ്ലോക്ക് ടെക്‌നോളജി മാനേജര്‍: അഭിമുഖം 12-ന്

ആലപ്പുഴ: അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളുണ്ട്. കൃഷി, വെറ്ററിനറി ആന്‍ഡ് അനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, ഡയറി ടെക്‌നോളജി മേഖലകളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി: 20-45 വയസ്സ്. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 12-ന് രാവിലെ 11 മണിക്ക് ആത്മ പ്രോജക്ട് ഡയറക്ടറുടെ കളര്‍കോടുള്ള കാര്യാലയത്തില്‍ അഭിമുഖത്തിനെത്താം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961.

ഫസിലിറ്റേറ്റര്‍ നിയമനം: അഭിമുഖം 10-ന്

ആലപ്പുഴ: അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) നടത്തുന്ന ദേശി കോഴ്സിന് പരിശീലനം നല്‍കുന്നതിനായി ഫസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ കാര്‍ഷിക മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി വകുപ്പില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികള്‍ക്കും ആലപ്പുഴ ജില്ലക്കാര്‍ക്കും മുന്‍ഗണന.പ്രതിമാസം 17,000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 10-ന് രാവിലെ 10 മണിക്ക് ആലപ്പുഴ ആത്മ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2962961, 9383471983.

ഫാക്കല്‍റ്റി ഇന്റര്‍വ്യു: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങള്‍ പി.എസ്.സി പരിശീലനം നല്‍കുന്നതിലേക്ക് ഫാക്കല്‍റ്റികളെ തിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കല്‍റ്റി നവീകരിക്കുന്നതിനായും യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരോ ആയിരിക്കണം.അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 15നകം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്സ്, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബില്‍ഡിംഗ് തൈക്കാവ്, പത്തനംതിട്ട, പിന്‍ 689 645 എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9447 049 521, 9961 602 993.

ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ.അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. കരാര്‍ നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 20നകം അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കണം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി 2, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ട്രേറ്റ്, പത്തനംതിട്ട 689 645

കരാര്‍ നിയമനം

പൂജപ്പുര ഗവണ്മെന്റ് ഹോം ആന്‍ഡ് സ്‌പെഷ്യല്‍ ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസ്സായ 45 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം & സ്പെഷ്യല്‍ ഹോം പൂജപ്പുര തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2342075.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്

അപേക്ഷ ക്ഷണിച്ചു

ഉദയം ഹോമുകളിൽ കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് (പുരുഷന്മാർ) ,ഡ്രൈവർ (പുരുഷന്മാർക്ക് മുൻഗണന ) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും udayamprojectkozhikode@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 9 . കൂടുതൽ വിവരങ്ങൾക്ക് : 9207391138

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കാസ്പിന്(KASP) കീഴിൽ മെഡ്ക്കോ സ്റ്റാഫ്‌ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്കാണ് നിയമനം. ബി. എസ്. സി നഴ്സിംഗ് അല്ലെങ്കിൽ ജി. എൻ. എ.എം നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 11.30ന് ഐ. എം. സി. എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡി.സി.വി.ടിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി.സി.വി.ടിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം

അപേക്ഷ ക്ഷണിച്ചു

നവകേരളം കർമ്മപദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി , ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020

ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23 ന് മലപ്പുറം ഗവ: കോളേജില്‍ വെച്ച് നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്വകാര്യമേഖലയിലെ ഉദ്യോഗദായകര്‍ ഒഴിവുകളുടെ വിവരങ്ങള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു .ഇമെയില്‍ mpmempcentre@gmail.com. ഫോണ്‍: 04832734737


അപേക്ഷ ക്ഷണിച്ചു


റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 വയസ് കഴിഞ്ഞ 30 പട്ടിക വര്‍ഗ യുവതി യുവാക്കളില്‍ നിന്നും ഡ്രൈവിംഗ് പരിശീലനം നല്‍കി 2 വീലര്‍, 4 വീലര്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസായിരിക്കണം. കൂടികാഴ്ച നടത്തി 30 പേരെ തെരഞ്ഞെടുത്ത് രണ്ട് മാസത്തെ പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കും.പരിശീലനാര്‍ഥിക്ക് പ്രതിമാസം 1000 രൂപ വീതം ഹാജരാകുന്ന ദിവസങ്ങളില്‍ നല്‍കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 12. ഫോണ്‍: 04735 227703.

എസ്.ടി. ആനിമേറ്റര്‍ നിയമനം: അപേക്ഷിക്കാം


ആലപ്പുഴ: കുടുംബശ്രീ വഴി നടപ്പാക്കുന്ന എന്‍.ആര്‍.എല്‍.എം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാൻ എസ്.ടി. ആനിമേറ്റര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവാണുള്ളത്. ജില്ലയില്‍ സ്ഥിരതാമസമുള്ള എസ്.എസ്.എല്‍.സി. പാസ്സായ എസ്.ടി. വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. ഫീല്‍ഡ് തലത്തില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കും കുടുംബശ്രീയിൽ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണ. പ്രതിമാസം 8500 രൂപ വേതനം ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ 10 -ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, വലിയകുളം, ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477-225104

അപേക്ഷ ക്ഷണിച്ചു

നവകേരള കർമ്മ പദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺ നമ്പറും സഹിതം ഒക്ടോബർ 20ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിലാസം ജില്ലാ കോർഡിനേറ്റർ, നവകേരളം പദ്ധതി, രണ്ടാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം, ഫോൺ 9895897132. ഈ മെയിൽ: hkmernakulam@gmail.com.


വാക്ക്-ഇൻ- ഇന്റർവ്യൂ


ആലപ്പുഴ: ചെട്ടികുളങ്ങര കുടുംബാരോ​ഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യരായവർക്ക് ഒക്ടോബർ ആറിന് രാവിലെ 11-ന് ചെട്ടികുളങ്ങര കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കാം.
Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk..

إرسال تعليق (0)
أحدث أقدم

MULTI