അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവുകൾ , പത്താം ക്ലാസ്സ് പാസ്സ് ആയവർക്കും,ആവാത്തവർക്കും ജോലി | Jobs in kerala Anganvadi


അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവുകൾ 






പത്താം ക്ലാസ്സ് പാസ്സ് ആയവർക്കും, പാസ്സ് ആവാത്തവർക്കുമായി ജോലി നേടാവുന്നതാണ്, വർക്കർ, ഹെൽപ്പർ തുടങ്ങി ജോലി ഒഴിവുകൾ. പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.


ഒഴിവുകൾ വിവരങ്ങൾ:


ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01/ 01 / 2022 - ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം .


പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും.


വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം


ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം .


പൂരിപ്പിച്ച അപേക്ഷകൾ 31/10/2022 വൈകീട്ട് 5.00 മണി വരെ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ഓഫീസിൽ ( ഫോൺ നമ്പർ : 0484 2558060 ) സ്വീകരിക്കുന്നതാണ് . (സ്ഥലം എറണാകുളം)


അപേക്ഷയുടെ മാതൃക ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ്, ചേരാനല്ലൂർ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് വെബ് സൈറ്റ്, അടുത്തുള്ള അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്.



Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.

إرسال تعليق (0)
أحدث أقدم

MULTI