cuet 2022 in malayalam
2022-23 ലെ അധ്യയന വര്‍ഷത്തെ കേന്ദ്ര സര്‍വകലാ ശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ (CUET 2022-23) രെജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും
[സമയപരിധി
2022 ഏപ്രില്‍ രണ്ട് മുതല്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
ക്ലാസ് 10, 12 മാർക്ക് ഷീറ്റ്
സ്കാന്‍ ചെയ്ത പാസ്പോര്‍ട്ട്സൈസ് ഫോടോ
ഒപ്പിന്റെ സ്കാന്‍ ചെയ്ത ചിത്രം
തിരിച്ചറിയല്‍ രേഖ (ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട് മുതലായവ)
ജാതി സര്‍ടിഫികറ്റ് (ബാധകമെങ്കില്‍)
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ
ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
ഹോംപേജില്‍ 'അപ്ലൈ ഓണ്‍ലൈന്‍' ടാബില്‍ ക്ലിക് ചെയ്യുക
രെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക.
ലോഗിന്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടച്ച് ഫോം സമര്‍പിക്കുക
പരീക്ഷ എപ്പോള്‍?
എന്‍ ടി എ ഇതുവരെ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2022 ജൂലൈയില്‍ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സിലബസ് എന്താണ്?
സിയുഇടി പരീക്ഷയില്‍ വിജയിക്കുന്നതിന് വിദ്യാര്‍ഥികള്‍ അധിക കോച്ചിംഗ് ക്ലാസുകള്‍ക്ക് പോകുകയോ അധിക പുസ്തകങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടതില്ലെന്ന് യുജിസി ചെയര്‍മാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രവേശന പരീക്ഷയുടെ ചോദ്യങ്ങള്‍ പൂര്‍ണമായും 12-ാം ക്ലാസിലെ സിലബസ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ എന്‍ സി ഇ ആര്‍ ടി (NCERT) പുസ്തകങ്ങള്‍ മാത്രം മതിയാവും.
പരീക്ഷയുടെ രീതി
സിയുഇടി ഒരു കംപ്യൂടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) ആയിരിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാതി, ഗുജറാതി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇന്‍ഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിങ്ങനെ 13 ഭാഷകളില്‍ ഇത് നടക്കും. കൂടാതെ, ഫ്രഞ്ച്, ജര്‍മന്‍, ജാപനീസ്, റഷ്യന്‍, ബോഡോ, സന്താലി തുടങ്ങി മറ്റ് 19 ഭാഷകളും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
പരീക്ഷ എങ്ങനെ?
പരീക്ഷയെ രണ്ട് വ്യത്യസ്ത ഭാഷാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- വിഭാഗം I-A
ഇന്‍ഗ്ലീഷ് ഭാഷയിലും തെരഞ്ഞെടുത്ത ഒരു ഇന്‍ഡ്യന്‍ ഭാഷയിലും വിദ്യാര്‍ഥികളുടെ മികവ് പരിശോധിക്കുന്നതിനായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നിര്‍ബന്ധിത വിഭാഗമാണ് വിഭാഗം IA.
- വിഭാഗം I-B
വിദേശ ഭാഷകള്‍ക്കുള്ള ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് സെക്ഷന്‍ 1ബി. ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, നേപാളി, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, അറബിക്, സിന്ധി, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപൂരി, സന്താലി, ടിബറ്റന്‍, ജാപനീസ്, റഷ്യന്‍, ചൈനീസ് തുടങ്ങി 19 ഭാഷകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം. വിഭാഗം IA-ല്‍ നല്‍കിയിരിക്കുന്ന ഭാഷകള്‍ ഒഴികെ.
- വിഭാഗം II
വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദ വിഷയം കേന്ദ്രീകരിച്ചായിരിക്കും ഈ വിഭാഗം. 50 ചോദ്യങ്ങളില്‍ നിന്ന് 40 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. 45 മിനുറ്റാണ് സമയം.
അകൗണ്ടന്‍സി/ ബുക് കീപിംഗ്, ബയോളജി/ ബയോളജികല്‍ സ്റ്റഡീസ്/ ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്ബ്യൂടര്‍ സയന്‍സ്/ ഇന്‍ഫോര്‍മാറ്റിക്സ് പ്രാക്ടീസ്, ഇകണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, എന്‍ജിനീയറിംഗ് ഗ്രാഫിക്സ്, എന്റര്‍പ്രണര്‍ഷിപ്, ജിയോഗ്രഫി/ജിയോളജി, ചരിത്രം, ഹോം സയന്‍സ്, വിജ്ഞാന പാരമ്ബര്യവും ഇന്‍ഡ്യയുടെ രീതികളും, നിയമപഠനം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഫിസികല്‍ എജ്യുകേഷന്‍/ എന്‍സിസി / യോഗ, ഫിസിക്സ്, പൊളിറ്റികല്‍ സയന്‍സ്, സൈകോളജി, സോഷ്യോളജി, ടീചിംഗ് ആപ്റ്റിറ്റ്യൂഡ്, അഗ്രികള്‍ചര്‍, മാസ് മീഡിയ/ മാസ് കമ്യൂനികേഷന്‍, ഫൈന്‍ ആര്‍ട്സ്/ വിഷ്വല്‍ ആര്‍ട്സ് (ശില്‍പം/ പെയിന്റിംഗ്)/വാണിജ്യ കല, പെര്‍ഫോമിംഗ് ആര്‍ട്സ് - (i) നൃത്തം (കഥക്/ ഭരതനാട്യം/ ഒഡീസി/ കഥകളി/ കുച്ചിപ്പുടി/ മണിപ്പൂരി (ii) നാടകം- തിയേറ്റര്‍ (iii) മ്യൂസിക് ജനറല്‍ (ഹിന്ദുസ്ഥാനി/ കര്‍ണാടക/ രബീന്ദ്ര സംഗീതം/ താളവാദ്യങ്ങള്‍/ താളവാദ്യം അല്ലാത്തത്) സംസ്‌കൃതം എന്നിങ്ങനെയാണ് വിഷയങ്ങള്‍.
- വിഭാഗം III
വിദ്യാര്‍ഥിയുടെ പൊതുവിജ്ഞാനം പരിശോധിക്കുന്നതിനാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഇത് ഒരു നിര്‍ബന്ധിത വിഭാഗമല്ല, പൊതുവിജ്ഞാനം, ആനുകാലിക കാര്യങ്ങള്‍, പൊതു മാനസിക ശേഷി, സംഖ്യാപരമായ കഴിവ്, അളവ് യുക്തി, ലോജികല്‍, അനലിറ്റികല്‍ റീസണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാണ് സമയം. 75 ചോദ്യങ്ങളില്‍ 60 എണ്ണത്തിന് ഉത്തരമെഴുതണം.
കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാമോ?
സമീപ വര്‍ഷങ്ങളില്‍ 12-ാം ക്ലാസ് പരീക്ഷ പാസായ വിദ്യാര്‍ഥികളെ 2022 സെഷനില്‍ അഡ്മിഷന്‍ നല്‍കാന്‍ ഏതെങ്കിലും സര്‍വകലാശാല അനുവദിക്കുകയാണെങ്കില്‍, സിയുഇടി 2022-നും അപേക്ഷിക്കാമെന്ന് യുജിസി വ്യക്തമാക്കി.
സ്ട്രീമുകള്‍ മാറാന്‍ കഴിയുമോ?
സ്ട്രീമുകള്‍ മാറാവുന്നതാണ്. അതായത് സയന്‍സ് സ്ട്രീം പഠിച്ച വിദ്യാര്‍ഥിക്ക് ഹ്യുമാനിറ്റീസ് അടിസ്ഥാനമാക്കിയുള്ള ബിരുദ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം.
ഉന്നത വിദ്യാഭ്യാസ സാധ്യതകളും എക്സാം നോട്ടിഫിക്കേഷൻസും ലഭിക്കാൻ
whatsapp group
https://chat.whatsapp.com/Lxb3xcg5yon25LcKfkPF6f
Telegram channel