കേരളത്തിൽ ഡിഗ്രിയും പിജിയും പഠിക്കുന്നവർക്ക്,സ്‌കോളര്‍ഷിപ്പ് - അപേക്ഷ 10- 01- 2022 വരെ

KERLA DEGREE STUDENTS SCHOLARSHIPS 

ബിരുദപഠനത്തിന് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് - അപേക്ഷ 10 01 2022 വരെ.

ബിരുദപഠനത്തിനു നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു.

 സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2021'22ൽ ബിരുദതല കോഴ്സിൽ ഒന്നാംവർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം 

 പ്രൊഫഷണൽ/സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്നവരെ പരിഗണിക്കില്ല.

 ബിരുദപഠനത്തിന് മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും.

ആദ്യവർഷം 12,000 രൂപ

രണ്ടാംവർഷം 18,000 രൂപ

മൂന്നാംവർഷം 24,000 രൂപ

തുടർന്ന് പി.ജി. പഠനം നടത്തുമ്പോൾ രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും.

ആദ്യവർഷം 40,000 രൂപ

രണ്ടാംവർഷം 60,000 രൂപ

🔆 ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും.

❇️ സ്കോളർഷിപ്പ് പുതുക്കി ലഭിക്കുന്നതിന്, അക്കാദമിക് മികവ് തെളിയിക്കണം. 


🖱 1000 സ്കോളർഷിപ്പുകളാണ് നൽകുന്നത്.

🖱 വിവിധ വിഭാഗങ്ങൾക്ക് നിശ്ചിതശതമാനം സ്ലോട്ടുകൾ നീക്കിവെച്ചിട്ടുണ്ട്.

⭕️ മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ്/സ്റ്റൈപ്പെൻഡ് ലഭിക്കുന്നവർക്ക് അർഹതയില്ല.

ഏതെങ്കിലും ഫീസ് ആനുകൂല്യം, പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംസം ഗ്രാന്റ്, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി സ്കോളർഷിപ്പ് എന്നിവയെ ഈ വ്യവസ്ഥയുടെ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.


⛔️ അപേക്ഷ 10 01 2022 വരെ നൽകാം.

⛔️ അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും 15 01 2022 നകം പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് നൽകണം.

To More information click here

https://dcescholarship.kerala.gov.in/hescholarship/he_ma/he_maindx.php

To Apply  click here 

തൊഴിൽ അവസരങ്ങളും ഉയർന്ന പഠനസാധ്യതകളും സൗജന്യമായി  ലഭിക്കാൻ

Join WhatsApp Group


Telegram channel


നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.  പലർക്കും ഉപകാരപ്പെടും

إرسال تعليق (0)
أحدث أقدم

MULTI