ഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവ് – കേരളത്തിലും ഒഴിവ്
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐ.ബി.) IB – Intelligence Buero) സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് – Multi Tasking Staff (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതിയില്‍ മാറ്റം. 2023 ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നത്. ഇത് സാങ്കേതിക കാരണങ്ങളാല്‍ 2023 ജനുവരി 28 മുതല്‍ ഫെബ്രുവരി 17 വരെയാക്കിയാണ് മാറ്റിയിട്ടുള്ളത്.
1675 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്-1525, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-150 എന്നിങ്ങനെയാണ് ഒഴിവുകള്‍. തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്‌സിഡിയറി ബ്യൂറോകളിലായാണ് ഒഴിവുകള്‍. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 6 ഒഴിവുമാണുള്ളത്. ഇതേ തസ്തികകളിലേക്ക് 2022 നവംബറില്‍ പുറത്തിറക്കിയ വിജ്ഞാപനം സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഏതാനും മാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയില്‍ 21,700-69,100 രൂപയും എം.ടി.എസ്. (ജനറല്‍) തസ്തികയില്‍ 18,000-56,900 രൂപയുമാണ് ശമ്പളം. കേന്ദ്രഗവണ്‍മെന്റിന്റെ മറ്റ് അലവന്‍സുകളും 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും.
യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനായിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയുംവേണം.
പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിലേക്ക് 27 വയസ്സും എം.ടി.എസ്. (ജനറല്‍) തസ്തികയിലേക്ക് 18-25 വയസ്സുമാണ് ഉയര്‍ന്ന പ്രായം. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും വയസ്സിളവിന് (ജനറല്‍-35 വയസ്സുവരെ, എസ്.സി., എസ്.ടി.-40 വയസ്സുവരെ) അര്‍ഹതയുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ 2023 ഫെബ്രുവരി 17 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.
അപേക്ഷാഫീസ്: എല്ലാ അപേക്ഷകരും പ്രോസസിങ് ചാര്‍ജായ 450 രൂപ നല്‍കണം. ഇത് കൂടാതെ ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം). ഫീസ് ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍ മുഖേനയും അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിഞ്ജാപനത്തിനും അപേക്ഷിക്കുന്നതിനും www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
WEBSITE 1 👉CLICK HERE
WEBSITE 2 👉CLICK HERE
Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.