meelad aanouncment in malayalam

meelad aanouncment in malayalam


Nabidina announcement in malayalam


1.മാനവരാശിയുടെ ഭാവി ഭാഗധേയം നിർണ്ണയിച്ച മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ച്, മൃഗീയ വികാരങ്ങൾക്കടിമപ്പെട്ട ഒരു കൂട്ടം നാടോടികളെ നേർമാർഗ്ഗത്തിന്റെ ഗോപുരങ്ങൾ തുറന്ന് കാണിച്ച്, അമാനുഷികതകളെക്കൊണ്ട് അറേബ്യയെ അമ്മാനമാടിയ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വഅ
>

2.ജീവിതം ആദർശമാക്കിയ, ആദർശം അഭിമാനമാക്കിയ, അഭിമാനം ആവേശമാക്കിയ ആരമ്പ ദൂതർ മുഹമ്മദ് നബി (സ) യുടെ 

3.ജാതി മത വർഗ്ഗ വർണ്ണ വംശ വിവേചനമില്ലാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ വിശ്വാസിയല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച പ്രവാചകൻ മുത്ത് മുഹമ്മദ് (സ്വ)

4.പരസ്പരം കാണുമ്പോൾ പുഞ്ചിരിക്കുന്നത് ധർമ്മമാണെന്നും, തൊഴിലാളിക്ക് വിയർപ്പ് വറ്റും മുമ്പ് വേതനം നൽകണമെന്നും ലോകത്തോട്‌ പ്രഖ്യാപിച്ച നന്മയുടെ നേതാവ് മുഹമ്മദ' നബി (സ്വ)  

5.അറേബ്യൻ മണലാരണ്യത്തിലെ മലർവാടിയിൽ മദീന മുനവ്വറയിൽ മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങുന്ന മാനവകുലത്തിന്റെ മോചകൻ , ചങ്കിലെ ചോരയായ, നെഞ്ചിലെ തുടിപ്പായ, ഖൽബിന്റെ കുളിരായ അശ് റഫുൽഹൽ ഖ് മുത്ത' മുസ്ത്വഫാ (സ്വ)യുടെ

6.ആയിരത്തി നാനൂറാണ്ടുകൾക്കപ്പുറം അന്ധകാരനിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃതരോടും അന്ധവിശ്വാസങ്ങളോടും അടരാടി തൗഹീദിന്റെ അമര ധ്വനി മുഴക്കി സത്യദീനിന്റെ ശത്രുക്കള സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സഹിഷ്ണുതയിലൂടെയും സഹവർതിത്വത്തിലൂടെയും ഇസ്ലാമിന്റെ ഇഷ്ട സേവകരാക്കിയ മുഹമ്മദ് നബി(സ്വ)


7.കൈയ്യൂക്കും കുലമഹിമയും കാര്യക്കാരായിരുന്ന ഒരു ജനതക്ക് ന്യായാ- ന്യായങ്ങളുടെ വകതിരിവ് കാണിച്ച് പ്രവാചകർ കടന്ന് വന്നപ്പോൾ അറേബ്യയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി, മുത്ത് നബിയുടെ നീതിപീoത്തിൽ നിന്ന് നീതിയുടെ രുചിയറിഞ്ഞ് ,അജ്ഞതയുടെ അന്ധകാരത്തിൽ പെട്ട് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അറിയാതിരുന്ന, പൈശാചികതയുടെ പ്രണയികളായി അപഥ സഞ്ചാരം നടത്തി യിരുന്ന ജനസഞ്ചയത്തെ വിജ്ഞാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശാന്തജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ, മലിനമായ മാനസങ്ങളെ മാധുര്യമുള്ളതാക്കിയ മുഹമ്മദ്‌ നബി(സ്വ)

✿✿✿✿✿✿✿✿

8.വിണ്ണിൽ വർണ്ണങ്ങൾ വാരി വിതറി മണ്ണിൽ മാനവ - മനതാരിൽ മാരിവില്ല് തീർത്ത് മധുവൂറും ചിന്തകൾ ചേർത്ത് ആദ്യവസന്തത്തിന്റെ പൊൻപുലരി പിറക്കുകയായി.

✿✿✿✿✿✿✿✿
9.സ്നേഹത്തിന്റെ സഹനത്തിന്റെ സഹിഷ്ണുതയുടെ സമർപ്പണത്തിന്റെ സഹവർതിത്വത്തിന്റെ സുകൃതത്തിന്റെ സുവിശേഷങ്ങൾ ലോകത്തിന് സമർപ്പിക്കാൻ സർവ്വശക്തൻ നിയോഗിച്ച സ്നേഹ പ്പൂങ്കാവനത്തിന്റെ പിറവിയുടെ പുണ്യം പൂത്ത മാസം.
✿✿✿✿✿✿✿✿


10.അണ്ഡകടാഹത്തിലെ അനന്ത കോടി ചേതന - അചേതന വസ്തുക്കളും വാഴ്ത്തിക്കൊണ്ടിരിക്കുന്ന സർേവ്വാന്നതരിലും മഹോന്നതരായ മാണിക്യ മുത്തിന്റെ ജനനത്തിന്റെ സുകൃതം നേടിയ ധന്യമാസം.
✿✿✿✿✿✿✿✿ മാനവികതയുടെ മാനുഷിക മൂല്യങ്ങളുടെ കാവൽക്കാരൻ, മർദ്ദിതന്റെ സ്ത്രീത്വത്തിന്റെ മോചകൻ.
✿✿
സത്യത്തിന്റെ സൽവ്യത്തികളുടെ സംരക്ഷകൻ.
✿✿✿✿✿✿✿✿
വിദ്യയുടെ വെളിച്ചത്തിന്റെ വിതരണക്കാരൻ.
✿✿✿✿✿✿✿✿

11.അജ്ഞതയുടെ അന്ധതയെ വിജ്ഞാനത്തിന്റെ വെട്ടം നൽകി നേർവഴി നടത്തിയ അഹങ്കാരത്തിന്റെ അവതാരങ്ങളെ വിവേകത്തിന്റെ വാൾ കൊണ്ട് വിധേയ പ്പെടുത്തിയ വിദ്വേഷത്തിന്റെ വിനാശങ്ങളെ സഹന സമരം കൊണ്ട് വശപ്പെടുത്തിയ ::: തിങ്കളിന്റെ തങ്കശോഭ ത്വാഹാറ സൂലിന്റെ (സ്വ.അ) ജന്മാനുഗ്രഹമാസത്തിൽ
✿✿✿✿✿✿✿✿


12.വിശ്വാസമാനസങ്ങളിൽ മദ്ഹിന്റെ ,പ്രണയ പ്രകീർത്തനങ്ങളുടെ വരികൾ വാമൊഴിയായും വരമൊഴിയായും, കുളിർക്കാറ്റായി വീശൂകയായ്‌, പൂമാരിയായി പെയ്യുകയായി........ ത്വാലഅൽ ബദ് റൂ ..സ്നേഹ റസൂൽ (സ്വ.അ) കാലത്തിന്റെ വെളിച്ചം


13.മാനവകുലത്തിന് ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹനത്തിന്റെയും സഹവർത്വത്തിന്റെയും സദാചാരത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേഷം നൽകി സത്യദീൻ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ്വ)യുടെ

✿✿✿✿✿✿✿✿


14.മാനവ മഹിത മകുട മധുരിമ മരതക കനക കലവറയുടെ കനക കാന്തികൾ കമനീയ കാന്തികൾ കതിരിട്ട് കാണാൻ കളമൊരുക്കിയ കാരുണ്യത്തിന്റെ കാവലാൾ ത്വാഹാ സൂലിന്റെ ........
✿✿✿✿✿✿✿✿


15.അജ്ഞതയുടെയും അന്ധകാരത്തിന്റെയും വഴിയിടങ്ങളിൽ നട്ടം തിരിഞ്ഞിരുന്ന സമൂഹത്തെ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ധാവള്യത്തിലേക്ക്‌ വഴി നടത്തിയ വിശ്വവിമോചകൻ
✿✿✿✿✿✿✿✿


16.വിശ്വാസത്തിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെ വിജയവിളംബരം മുഴക്കി വിപ്ലവത്തിന്റെ വിരേ തിഹാസം രചിച്ച വീരനായകൻ വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ ........

17.നേരിന്റെ തേര് തെളിച്ച് തെറ്റിന്റെ പുറ്റുകളിൽ നിന്ന്
പാരാവാരം പോലുള്ള സമൂഹത്തെ സംരക്ഷിച്ച സത്യമുത്ത് സൗഹൃദപ്പൂ തിങ്കളിന്റെ...
➖➖➖➖


18.ക്രമമറ്റ ജീവിതം നയിച്ചവർക്ക്
ക്രമമുറ്റ ഖാലിഖിന്റെ വചനമോതി സത്യ പാതയിലേക്ക് ദിവ്യവെളിച്ചം തെളിച്ച...
സ്വർഗ്ഗ വീഥിയിലേക്കാനയിച്ച സയ്യിദുൽ കൗനൈനി വസ്സഖലൈൻ തിരുത്വാഹാ തങ്ങളുടെ..
➖➖➖➖


19.ശജറുകളും ഹജറുകളും സലാം ചൊരിഞ്ഞ,മനുജരും മൃഗങ്ങളും പരാതി പറഞ്ഞ ആശ്രയഗേഹം, നമ്മുടെ സ്നേഹം,ഖൽബിലെ മോഹം അന്ത്യദൂതരുടെ...
➖➖➖➖


20.ഒത്തിരി മർത്യ ഹൃത്തടങ്ങളിൽ സത്യത്തിന്റെ വിത്തുകളും,സൗഹൃദത്തിന്റെ കത്തുന്ന മുത്തുകളും വിതറിയ സ്നേഹസമ്പത്ത്..ചിത്തിര മിന്നത്ത്,ജന്നത്ത്....
➖➖➖➖


21.മൃഗീയ ജീവിതത്തിൽ അഭിരമിച്ച മനുഷ്യമനസ്സുകളിൽ സ്വർഗ്ഗീയ മലർമുല്ലകൾ വിതറി ഹഖിന്റെ വിളക്ക് തെളിച്ച ശൗഖ്, അശ്റഫുൽ ഖൽഖ്...
➖➖➖➖


22.മഹിത മോദ മദീനാ മലർഭൂവിൽ മുഹിബ്ബീങ്ങൾക്ക് മദദിൻ മഹോന്നത മന്ദമാരുതൻ വീശി മുത്തുന്ന മഹനീയ മലർമുല്ല മുത്ത്നബിയുടെ....

➖➖➖➖


23.തൗഹീദിന്റെ ത്വീബ് വീശി ത്വൈബഭൂവിൽ താരകം പോൽ തിളങ്ങുന്ന നബിത്വാബാ തിരുത്വാഹാ തങ്ങളുടെ..
താമര നൈർമല്യം തോൽക്കും ത്വൂബാ തിങ്കളിന്റെ.....
➖➖➖➖➖


24.കുട്ടികളോട് കാരുണ്യംകാട്ടിയും,വലിയവർക്ക് വാത്സല്യമൂട്ടിയും,അനാഥകളോട് അലിവ് കാട്ടിയും,വിധവകൾക്ക് റഹ്മതേറ്റിയും,പാവങ്ങളുടെ പട്ടിണി മാറ്റിയും സുകൃതജീവിതത്തോണി തുഴഞ്ഞ സത്യമുത്ത്....
➖➖➖➖


25.പൗർണമി തോൽക്കുന്ന പുഞ്ചിരിവദനവും,താരങ്ങളെ വെല്ലുന്ന തിരുനയനങ്ങളും,
മുത്തുകൾ തോൽക്കും ചന്ത ദന്തങ്ങളും,താമരയെ വെല്ലുന്ന ചർമ്മ നൈർമല്യങ്ങളും....
തീരുന്നില്ല അവരുടെ ശരീര വർണ്ണനകൾ...
ഖുലുഖിലും ഖിൽഖിലും പരിപൂർണ്ണരായ നൂറേ അങ്ങേക്കായിരം സലാം
➖➖➖➖


26.യുക്തിയിലും,ഭക്തിയിലും,ശക്തിയിലും മുമ്പരായ
സുകൃതമിലും,ഭംഗിയിലും ഭംഗമില്ലാത്ത അതുല്യപ്രതിഭ ശഫീഉൽഉമ്മ വാഖാഇദുൽഹിമ്മ അന്ത്യപ്രവാചക പ്രഭുവിന്റെ....


27. അവശരുടെ ആശ്രയമായി..അഗതി-അനാഥകളുടെ ആശാഗേഹമായി ആലംബഹീനരിൽ ആശ്വാസത്തെളിനീരായി.. അതിസുന്ദരജീവിതം കാഴ്ചവെച്ച ആദരദേഹം അമ്പിയതാജാ-രാജാ...ഖോജാ.. ത്വാഹാനബിയുടെ...




28. അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ തങ്ങളുടെ..
അശാന്തഭൂമിയിൽ പ്രശാന്തസുന്ദരദീനിൻറെ മധുരമന്ത്രമോതിയ സാന്ത്വനപ്പ്രദീപം..അന്ത്യപ്രവാചകപ്രഭുവിൻറെ




29. പോരിന് മാത്രം നേരം കണ്ടെത്തിയ ക്രൂരവൈരമാനസരിൽ നേരിൻമാരിവർഷിച്ച സ്നേഹപാരാവാരം മുത്ത്മുസ്ഥ്വഫ തങ്ങളുടെ..




30.അന്തിമാനചന്ദ്രനും,കാന്തിചിന്തും റാന്തലും നാണിച്ച് തലതാഴ്ത്തുന്ന മികയ്ന്ത ചന്തമിൽ മുന്തിയ ത്വാഹതിരുനബിതങ്ങളുടെ..




31. അലിവിൻ നിലാവായി,അറിവിൻനിറബഹ്റായി,അദബിൻമധുവായി,അതിശോഭിതജീവിതം വാർത്ത ആറ്റൽനബിയുടെ..




32. കുലമഹിമക്ക് വേണ്ടി നിസാരപ്രശ്നങ്ങളിൽ പോലും പരസ്പരം പോരടിച്ച് ജീവിതംതുലച്ച കാട്ടാളരിൽ സമാധാനപാനം നിറച്ച ആർദ്രതാദീപം സത്യനബിയുടെ...




33. ധർമ്മം വറ്റിയ അധമരിൽ സംസ്കാരശോഭനിറച്ച് ധർമ്മമേറ്റി,ജ്ഞാനമാറ്റേകിയ,മുത്താറ്റൽ നബിയുടെ...




34. ഇരുട്ടിൽ തപ്പിയ കാട്ടാളരിൽ ധർമ്മവെട്ടം പരത്തി സ്നേഹവഴിവെട്ടിയ
സാന്ത്വനപ്പകിട്ട്,മുർതളാമുസമ്മിൽ നബിയുടെ...


35. വർണ്ണവിവേചനത്തെ പടികടത്തി കറുകറുത്തവരെയ വെളുവെളുത്തവരെയും ഒരേ ഐക്യച്ചരടിൽ കോർത്ത ഉത്തമസൃഷ്ടി മുത്ത്നബിതങ്ങളുടെ...


36. മാനവികതയുടെ മഹിതസന്ദേശമോതി മർത്യകുലത്തിന് മാർഗദർശനം പകർന്ന മാതൃകാമുത്ത്...ആദരപ്പൂനബിയുടെ..


37. ആതിരപ്പ്രഭയും, ചന്ദ്രികശോഭയും, താരകത്തെളിമയും, റാന്തലിൻ കാന്തിയും തലതാഴ്ത്തുന്ന സൗന്ദര്യസ്വരൂപം ത്വാഹാതിരുനബിയുടെ...


38.അരാജകത്വത്തിൻറെ കരാളഹസ്തങ്ങളിൽ പിടഞ്ഞ് സുരലോകവീഥിമറന്ന അജ്ഞരിൽ അറിവിൻറെ കെടാത്ത കൈത്തിരി സമ്മാനിച്ച ത്വാഹാതിരുനൂറിൻറെ....




39.കനിവിൻ ഹിമമായി,കൗതുക സുമമായി,മക്കാദിക്കിൽ..പ്രഭപരത്തിയധർമ്മവിളക്ക്..പുന്നാരനബിയുടെ....

40. ആക്ഷേപകർക്ക് പുഞ്ചിരിയേകി,അക്രമികൾക്ക് ക്ഷമാസൂനമേകി,ആർദ്രതകൈവെടിയാതെ ആരിലും സ്നേഹസുധയേകിയ അന്ത്യപ്രവാചകപ്രഭുവിൻറെ...


41. മലകളും,അലകളും ഗോളങ്ങളും ഓളങ്ങളും ആകാശവും പ്രകാശവും എന്നല്ല സർവ്വചേതന/അചേതന സൃഷ്ടിപ്പിൻറെ കാരണക്കാരായ കാരുണ്യപ്പൂനബിയുടെ...


42. കഷ്ടതഅനുഭവിക്കുന്നവർക്ക് ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...


43. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......


44. അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....


45. സുന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും, അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....


46.ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...

MORE THAN 53 K SUBCRIBERS
CLCK HERE

47. പുന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്...


48.ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..




49. മദ്ഹുന്നബിയിൽ ലയിച്ച്,ദഫിൻറെ താളത്തിലടിവെച്ച്
(.)മദ്രസയുടെ കുരുന്നുകളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അണിചേർന്ന അത്യുജ്വലറാലിയാണ് ഈ വീഥിയെ അക്ഷരാർത്ഥത്തിൽ പുളകച്ചാർത്തണിയിച്ച് കൊണ്ട് കടന്ന് വരുന്നത്)..


50. മാനവരാശിയുടെ ഭാവി ഭാഗധേയം നിർണ്ണയിച്ച മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ച്, മൃഗീയ വികാരങ്ങൾക്കടിമപ്പെട്ട ഒരു കൂട്ടം നാടോടികളെ നേർമാർഗ്ഗത്തിന്റെ ഗോപുരങ്ങൾ തുറന്ന് കാണിച്ച്, അമാനുഷികതകളെക്കൊണ്ട് അറേബ്യയെ അമ്മാനമാടിയ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വഅ)




51 ജാതി മത വർഗ്ഗ വർണ്ണ വംശ വിവേചനമില്ലാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ വിശ്വാസിയല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച പ്രവാചകൻ മുത്ത് മുഹമ്മദ് (സ്വ)


BY

ABDUL NAFIH HIMAMI GOLIADKA,KASARAGOD


LATEST JOB VACANCY GROUP CLICK HERE



CLICK HERE TO JOIN ISLAMIC KNOWLEDGE GROUP

Post a Comment (0)
Previous Post Next Post

MULTI