Job vacancies in Kasaragod


Job vacancies in Kasaragod





Many jobs in Kasaragod district



പ്രൊബേഷൻ അസിസ്റ്റന്റ് അഭിമുഖം

സാമൂഹ്യനീതി വകുപ്പിന്റെ കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 19ന് രാവിലെ 9.30ന് ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കും. യോഗ്യത എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. പ്രായപരിധി 40. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം കാസർകോട് സിവിൽ സ്റ്റേഷനിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.
ഫോൺ 04994 255366.

സൈക്കോളജി അപ്രന്റിസ് ഒഴിവ്

മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കോളേജിൽ ജീവനി കോളേജ് മെന്റൽ അവയെർനസ്സ് എന്ന പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം അഭികാമ്യം. അഭിമുഖം ഒക്ടോബർ 20ന് രാവിലെ 11ന് കോളേജിൽ. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. വെബ്‌സൈറ്റ് ംംം.ഴുാഴരാ.മര.ശി ഫോൺ 04998272670.
വെറ്ററിനറി ഡോക്ടറുടെ ഒഴിവ്

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിൽ വെറ്ററിനറി ഡോക്ടറുടെ ഒഴിവ്. യോഗ്യത വെറ്ററിനറി സയൻസിൽ ഡിഗ്രി, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. അഭിമുഖം ഒക്ടോബർ 22ന് രാവിലെ 11ന് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ. ഫോൺ 9447730533.



ഒ.ടി ടെക്‌നീഷ്യൻ ഒഴിവ്

കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കെ.എ.എസ്.പി പദ്ധതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒ.ടി ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത ഓപ്പറേഷൻ തിയറ്റർ ടെക്‌നീഷ്യൻ/ അനസ്തീസിയ ടെക്‌നീഷ്യൻ ഡിപ്ലോമ/ബിരുദം. അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 20ന് വ്യാഴാഴ്ച്ച രാവിലെ 10ന് ഗവ.ജനറൽ ആശുപത്രി ഓഫീസിൽ എത്തണം. ഫോൺ 04994 230080.
സൈക്കോളജി അപ്രന്റിസ് ഒഴിവ്

കോളേജി വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി കോളേജ് മെന്റൽ അവെയർനസ് പദ്ധതിയുടെ ഭാഗമായി കാസർകോട് ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ താത്ക്കാലിക ഒഴിവ്. യോഗ്യത സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം തുടങ്ങിയവ അഭിലഷണീയം. അഭിമുഖം ഒക്ടോബർ 25ന് രാവിലെ 11ന് കോളേജ് ഓഫീസിൽ.



ഡോക്ടർ അഭിമുഖം

ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. ഒക്ടോബർ 19ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ എം.ബി.ബി.എസ്സ് യോഗ്യതയുള്ളവരും ടി.സി.എം.സി രജിസ്‌ട്രേഷൻ ഉള്ളവരുമായിരിക്കണം. നേരത്തെ അപേക്ഷ നൽകിയവരും അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0467 2203118.
ഇലക്ട്രീഷൻമാരുടെ പാനൽ തയ്യാറാക്കുന്നു

ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ നിർമ്മാണ പ്രവൃത്തികളിൽ ഇലക്ട്രിക്കൽ പാനൽ തയ്യാറാക്കുന്നതിന് ലൈസൻസുള്ള വയർമാൻ/ പ്ലംബേർസിനെ ആവശ്യമുണ്ട്. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 22ന് വൈകിട്ട് 4വരെ അപേക്ഷ തപാൽ വഴി സ്വീകരിക്കും. വിലാസം ജനറൽ മാനേജർ, ജില്ലാ നിർമ്മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, പിൻ 671531. ഫോൺ 0467 2202572.



പാരമ്പര്യേരട്രസ്റ്റിമാരുടെ ഒഴിവ്

മലബാർ ദേവസ്വം ബോർഡിന് കീഴിലെ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷന്റെ നിലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ 15 വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും. നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
അന്ധവിദ്യാലയത്തിൽ ഒഴിവ്

കാസർകോട് സർക്കാർ അന്ധവിദ്യാലയത്തിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്. പി.ഇ.ടി (1) യോഗ്യത ബി.പി.എഡ്, ഡി.പി.എഡ്, കെ.ടെറ്റ്. പാർട്ട് ടൈം ഹിന്ദി ടീച്ചർ (1) യു.പി സ്‌കൂളിൽ ഹിന്ദി പഠിപ്പിക്കുന്നതിനുള്ള യോഗ്യത, കെ.ടെറ്റ്. ഓഫീസ് അറ്റൻഡന്റ് (1) പ്ലസ്ടു, ഡി.ടി.പി. അസിസ്റ്റന്റ് ടീച്ചർ (1) കാഴ്ച പരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ സ്‌പെഷ്യൽ ബി.എഡ്, കെ.ടെറ്റ്, സ്‌പെഷ്യൽ ഡിപ്ലോമ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ജനറൽ യോഗ്യത ഉള്ളവരെയും പരിഗണിക്കും.

അഭിമുഖം ഒക്ടോബർ 19ന് രാവിലെ 11ന് വിദ്യാനഗർ അന്ധവിദ്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോൺ 9495462946, 9846162180.
റേഡിയോളജിസ്റ്റ് ഒഴിവ്

എറണാകുളത്തെ സർക്കാർ സ്ഥാപനത്തിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിനും (2), ഈഴവ വിഭാഗത്തിനുമായി (1) മൂന്ന് താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത എം.ഡി/ഡി.എം.ബി (റേഡിയോ ഡയഗ്നോസിസ്), ഡി.എം.ആർ.ഡി വിത്ത് ടി.സി.എം.സി രജിസ്‌ട്രേഷൻ.

പ്രായം 2022 ജനുവരി 1ന് 41 വയസ്സ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം ഒക്ടോബർ 22നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

Join WhatsApp

അധ്യാപക ഒഴിവ്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കുമ്പളയിലെ അപ്ലൈഡ് സയൻസ് കോളേജിൽ താത്ക്കാലിക അധ്യാപക ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസർ ഇംഗ്ലീഷ് -യോഗ്യത 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം, നെറ്റ്. അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്‌സ് യോഗ്യത-60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം, നെറ്റ്. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനന തീയ്യതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളുടെ രണ്ട് കോപ്പിയുമായി ഒക്ടോബർ 19ന് ഓഫീസിൽ എത്തണം. ഫോൺ 04998 215615, 8547005058.

ഒമ്ബത് തസ്തികയില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്സി തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ലൈബ്രേറിയന്‍ (കാറ്റഗറി നമ്ബര്‍ 291/2021).

ജയില്‍ വകുപ്പില്‍ പിഡി ടീച്ചര്‍ (മെയില്‍) (കാറ്റഗറി നമ്ബര്‍ 509/2021). കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫസര്‍ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്ബര്‍ 20/2020). കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ മാത്സ് (ജൂനിയര്‍) –- നാലാം എന്‍സിഎ പട്ടികവര്‍ഗം (കാറ്റഗറി നമ്ബര്‍ 490/2021).




തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)–- എന്‍സിഎ പട്ടികജാതി, പട്ടികവര്‍ഗം, ഹിന്ദു നാടാര്‍ (കാറ്റഗറി നമ്ബര്‍ 440/2020, 441/2020, 442/2020). വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) –- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്ബര്‍ 334/2020). തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം) (കാറ്റഗറി നമ്ബര്‍ 522/2019). വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌എസ്‌എ ഹിന്ദി (കാറ്റഗറി നമ്ബര്‍ 562/2021).എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) –- ഒന്നാം എന്‍സിഎ ഹിന്ദു നാടാര്‍ (കാറ്റഗറി നമ്ബര്‍ 545/2021). അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും പോലീസ് വകുപ്പില്‍ ഹവില്‍ദാര്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍) (കാറ്റഗറി നമ്ബര്‍ 481/2021). പൊലീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 410/2021). കേരള സ്റ്റേറ്റ് ബിവറേജസ് (എം ആന്‍ഡ് എം) കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് –- നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്ബര്‍ 558/2021, 559/2021).

കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വര്‍ക് അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 223/2021). കേരള പബ്ലിക് സര്‍വീസ് കമീഷന്‍/ഗവ. സെക്രട്ടേറിയറ്റ്/ലോക്കല്‍ ഫണ്ട് ഓഡിറ്റ്/കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്/അക്കൗണ്ടന്റ് ജനറല്‍ എന്നിവിടങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ് (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 88/2021). കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 409/2021).

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും കേരള കോ–- ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/സിഎഫ്പി) ജനറല്‍ കാറ്റഗറി (കാറ്റഗറി നമ്ബര്‍ 402/2021). ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷ നടത്തും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (കാറ്റഗറി നമ്ബര്‍ 732/2021). ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് (കാറ്റഗറി നമ്ബര്‍ 734/2021). വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ്ടി (മലയാളം മീഡിയം) (പട്ടികവര്‍ഗം) (കാറ്റഗറി നമ്ബര്‍ 195/2022).

അഭിമുഖം നടത്തും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫസര്‍ (ഓര്‍ത്തോഡോണ്ടിക്സ്) –- രണ്ടാം എന്‍സിഎ വിശ്വകര്‍മ (കാറ്റഗറി നമ്ബര്‍ 69/2022). റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നമ്ബര്‍ 275/2020). അഭിമുഖം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി.

പ്രൊഫസര്‍ (ഇക്കണോമിക്സ്) (കാറ്റഗറി നമ്ബര്‍ 279/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍ അഭിമുഖം (ഒന്നാംഘട്ടം) നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫസര്‍ (ജ്യോഗ്രഫി) (കാറ്റഗറി നമ്ബര്‍ 294/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. ഒഎംആര്‍ പരീക്ഷ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡ്രാഫ്ട്സ് മാന്‍ കം സര്‍വേയര്‍ (കാറ്റഗറി നമ്ബര്‍ 293/2021) തസ്തികയിലേക്ക് ഒക്ടോബര്‍ 18 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ആരോഗ്യ വകുപ്പില്‍ നഴ്സിങ് ട്യൂട്ടര്‍ (കാറ്റഗറി നമ്ബര്‍ 122/2021) തസ്തികയിലേക്ക് ഒക്ടോബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. പ്രമാണ പരിശോധന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ (കാറ്റഗറി നമ്ബര്‍ 20/2019) തസ്തികയിലേക്ക് 18, 19 തീയതികളില്‍ രാവിലെ 10.30 നും പകല്‍ 12 നും പിഎസ് സി ആസ്ഥാന ഓഫീസില്‍ പ്രമാണ പരിശോധന നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ലക്ചറര്‍ ഇന്‍ മൃദംഗം (കാറ്റഗറി നമ്ബര്‍ 45/2022) തസ്തികയിലേക്ക് ഒക്ടോബര്‍ 26, 27 തിയതികളില്‍ രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസില്‍ പ്രമാണ പരിശോധന നടത്തും. അര്‍ഹതാ നിര്‍ണയ പരീക്ഷ വിവിധ വകുപ്പുകളില്‍ ലാബ് അറ്റന്‍ഡര്‍ (കാറ്റഗറി നമ്ബര്‍ 642/2021) തസ്തികയിലേക്ക് ഒക്ടോബര്‍ 28 ന് വിവിധ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അര്‍ഹതാ നിര്‍ണയ പരീക്ഷ നടത്തും.

സമയപട്ടിക, സിലബസ് എന്നിവ വെബ്സൈറ്റില്‍. അഡ്മിഷന്‍ ടിക്കറ്റും പരീക്ഷാര്‍ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. വകുപ്പുതല പരീക്ഷ ജൂലൈ 2022 വകുപ്പുതല വിജ്ഞാപന പ്രകാരം ഒക്ടോബര്‍ 17, 18, 19, 20 തീയതികളില്‍ ഓണ്‍ലൈനായി നടത്താന്‍ നിശ്ചയിച്ച പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പരീക്ഷാര്‍ഥികളുടെ പ്രൊഫൈലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്മാന്‍/ഹെഡ് ഡ്രാഫ്ട്സ്മാന്‍ (സെപ്തംബര്‍ 2022) (സ്പെഷ്യല്‍ ടെസ്റ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.



അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 2. മൂന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക

പരീക്ഷാ തീയതിയില്‍ മാറ്റം എസ്ബിഐയുടെ പ്രൊബേഷണറി ഓഫീസര്‍ തസ്തികയുടെ പരീക്ഷ നടക്കുന്നതിനാല്‍ പിഎസ്സി ഡിസംബര്‍ 17 ന് നടത്താന്‍ നിശ്ചയിച്ച 2022 ലെ ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നാംഘട്ട പരീക്ഷ ഡിസം മാറ്റി. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടര്‍ വെബ്സൈറ്റില്‍. ബര്‍ 10 ലേക്ക് മാറ്റി. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടര്‍ വെബ്സൈറ്റില്‍.

Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.



Post a Comment (0)
Previous Post Next Post

MULTI