കൃഷി, വെറ്ററിനറി, ഫിഷറീസ് കോഴ്‌സുകൾ: അനന്ത സാധ്യതകളുടെ ലോകം,കേരളത്തിലും മികച്ച അവസരങ്ങൾ

 കൃഷി, വെറ്ററിനറി, ഫിഷറീസ് കോഴ്‌സുകൾ: അനന്ത സാധ്യതകളുടെ ലോകം

   

അഭിരുചിയുണ്ടെങ്കിൽ കൃഷി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾ തിരഞ്ഞെടുക്കാൻ മടിക്കേണ്ട. ഒട്ടേറെ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. 2021-ലെ കീം, നീറ്റ് പരീക്ഷകളിൽ യോഗ്യത നേടിയവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്സുകളുണ്ട്. കേരള

കാർഷിക സർവകലാശാല, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) എന്നവയുടെ വിവിധ കോളേജുകളിലാണ് പ്രവേശനം. എൻജിനിയറിങ് സ്ട്രീമിൽ മൂന്നു കോഴ്സുകളാണുള്ളത്


ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി


വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലെ രണ്ടു കോളേജുകളിലായി (മണ്ണുത്തി, പൂക്കോട്) 180 സീറ്റുകളാണ് ഈ മോഡേൺ മെഡിസിൻ പഠനശാഖയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. മൃഗസംരക്ഷണം, പരിപാലനം, മൃഗാരോഗ്യസംരക്ഷണം, നവീന ഡയഗ്നോസ്റ്റിക് സങ്കേതങ്ങൾ, വൺഹെൽത്ത്, മൾട്ടി ഡിസിപ്ലിനറി റിസർച്ച്, ആനിമൽ ബയോടെക്നോളജി, മൈക്രോബയോളജി, പത്തോളജി, പാരസൈറ്റോളജി, വന്യജീവിപക്ഷി ആരോഗ്യം, പരിപാലനം, ഇറച്ചി, പാൽ, മുട്ട ഉത്പാദനം, സംസ്കരണം, വിപണനം തുടങ്ങിയ വിപുലമായ വിഷയങ്ങളിൽ പഠനം.



തൊഴിൽ അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും സൗജന്യമായി നിങ്ങളുടെ വാട്ട്‌സ് ആപ്പിൾ ലഭിക്കാൻ


CAREER PLAN 2


https://chat.whatsapp.com/IEgl9lRikI0K3pQygU953m


ടെലെഗ്രാമിൽ ലഭിക്കാൻ


https://t.me/careerplaninfo


⚠️പരമാവധി ഷെയർ ചെയ്യൂ തീർച്ചയായും ആർക്കെങ്കിലും ഇത് ഉറപ്പായും ഉപകാരപ്പെടും


ബാച്ചിലർ ഓഫ് അഗ്രിക്കൾച്ചർ


കാർഷിക സർവകലാശാലയ്ക്കു കീഴിലെ നാല് കാർഷിക കോളേജുകളിലായി (വെള്ളായണി തിരുവനന്തപുരം, വെള്ളാനിക്കര തൃശ്ശൂർ, അമ്പലവയൽ വയനാട്, പടന്നക്കാട് കാസർകോട്) 464 സീറ്റുകളിലാണ് പ്രവേശനം. കാർഷിക വിളകളുടെ ഉത്പാദനം, ബ്രീഡിങ്, മൈക്രോബയോളജി, വിത്ത് സാങ്കേതികവിദ്യ, മണ്ണിന്റെ ഘടനാവിന്യാസം, സംരക്ഷണം, പരിസ്ഥിതിപഠനം, ദുരന്തനിവാരണം, വിളകളുടെ രോഗങ്ങൾ, സംരക്ഷണം ജിയോ ഇൻഫോർമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് പ്രവേശനംനേടാം.


ബാച്ചിലർ ഓഫ് ഫോറസ്ട്രി


തൃശ്ശൂർ വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ ഈ കോഴ്സിനായി 33 സീറ്റുകളുണ്ട്. ഫോറസ്റ്റ് ബയോളജി, കൺസർവേഷൻ ബയോഡൈവേഴ്സിറ്റി, ജിയോളജി, മാനേജ്മെന്റ്, കൊമേഴ്സ്യൽ ഫോറസ്ട്രി, പരിസ്ഥിതി പഠനം, വനസ്ഥല ഉപഭോഗം, വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അഭിരുചി പുലർത്തുന്നവർക്ക് ഈ കോഴ്സ് തിരഞ്ഞെടുക്കാം.


ബാച്ചിലർ ഓഫ് കോഓപ്പറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെന്റ്


കാർഷിക സർവകലാശാലയ്ക്കു കീഴിലെ കോളേജ് ഓഫ് കോഓപ്പറേഷൻ, ബാങ്കിങ്് ആൻഡ് മാനേജ്മെന്റിൽ (വെള്ളാനിക്കര, തൃശ്ശൂർ) 43 സീറ്റുകളിലായി പഠനാവസരമുണ്ട്. കോഓപ്പറേറ്റീവ് മാനേജ്മെന്റ്, റൂറൽ ബാങ്കിങ്, ഫിനാൻസ് മാനേജ്മെന്റ്, റൂറൽ മാർക്കറ്റിങ് മാനേജ്മെന്റ് മേഖലകളിൽ അഭിരുചിയുള്ളവർക്ക് ചേരാം.


ബാച്ചിലർ ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്


കാർഷിക സർവകലാശാലയ്ക്കു കീഴിൽ കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസിൽ (തൃശ്ശൂർ, വെള്ളാനിക്കര) 30 സീറ്റുകളിലായി പ്രവേശനം. പരിസ്ഥിതി ബയോളജി, കെമിസ്ട്രി, ഇക്കോണമി, റിസോഴ്സസ്, ആരോഗ്യം, പരിസ്ഥിതിഅക്കൗണ്ടിങ് ഓഡിറ്റ്, മാനേജ്മെന്റ് എന്നിങ്ങനെയുള്ള വിഷയങ്ങളിലെ താത്പര്യമനുസരിച്ച് ചേരാം.


ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്


കുഫോസിനു കീഴിൽ സ്കൂൾ ഓഫ് അക്വാകൾച്ചർ ആൻഡ് ബയോടെക്നോളജി (പനങ്ങാട്എറണാകുളം) യിൽ 80 സീറ്റുകൾ. സോയിൽവാട്ടർ കെമിസ്ട്രി, അക്വാകൾച്ചർ, ഫിഷ് ടാക്സോണമി, ബയോളജി, മൈക്രോബയോളജി, ഫിഷറീസ് ഇക്കണോമിക്സ്, ഓഷ്യാനോഗ്രഫി, മറൈൻ ബയോളജി അക്വാകൾച്ചർ എൻജിനിയറിങ്, ഫിഷിങ് ക്രാഫ്റ്റ് ആൻഡ് ഗിയർ ടെക്നോളജി, ഫിഷറീസ് അഡ്മിനിസ്ട്രേഷൻ, പോപ്പുലേഷൻ ഡൈനാമിറ്റ്സ്, കോസ്റ്റൽ സോൺ മാനേജ്മെന്റ് തുടങ്ങി വിവിധ പഠന ഗവേഷണ മേഖലകളാണ് ഈ കോഴ്സ് വാഗ്ദാനം ചെയ്യുന്നത്.


ബി.ടെക്. ബയോടെക്നോളജി


വെള്ളായണി കാർഷിക കോളേജിൽ നടത്തുന്ന കോഴ്സിൽ 40 സീറ്റുകളുണ്ട്. അടിസ്ഥാന പത്തോളജി, മൈക്രോബയോളജി, ഫിസിയോളജി എന്നിവയ്ക്കു പുറമേ ബയോഅനാലിസിസ്, സെൻസേഴ്സ്, ബയോ യെൻസുറേഷൻ, മെഡിക്കൽ ഇമേജിങ്, ബയോ സിഗ്നൽ പ്രോസസിങ്, ബയോമെറ്റീരിയൽസ്, ആർട്ടിഫിഷ്യൽ ഓർഗൻസ്, ഡയഗ്നോസ്റ്റിക്സ് തുടങ്ങിയവയിലെ അഭിരുചിക്കനുസരിച്ച് ചേരാം.


ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്


കാർഷിക സർവകലാശാലയുടെ കീഴിൽ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിയറിങ് ആൻഡ് ടെക്നോളജിയിൽ (തവനൂർ മലപ്പുറം) 53 സീറ്റുകളുണ്ട്. അടിസ്ഥാന എൻജിനിയറിങ് വിഷയങ്ങൾക്ക് പുറമേ കാർഷിക എൻജിനിയറിങ്, ഫാം എൻജിനിയറിങ്, ബയോടെക്നോളജി, ഫുഡ് പ്രോസസ് എൻജിനിയറിങ്, പരിസ്ഥിതി, വിള സംസ്കരണ എൻജിനിയറിങ്, ഓപ്പറേഷൻസ് റിസർച്ച് തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക് പഠിക്കാം.


ബി.ടെക്. ഫുഡ് ടെക്നോളജി


കേളപ്പജി കോളേജ് ഓഫ് അഗ്രി. എൻജിനിയറിങ് ആൻഡ് ടെക്നോളജി, കേരള വെറ്ററിനറി സർവകലാശാലയുടെ കോളേജ് ഓഫ് ഫുഡ് ടെക്നോളജി (മണ്ണുത്തിതൃശ്ശൂർ), കുഫോസിന്റെ സ്കൂൾ ഓഫ് ഓഷ്യൻ എൻജിനിയറിങ് ആൻഡ് അണ്ടർവാട്ടർ ടെക്നോളജി (പനങ്ങാട്എറണാകുളം) എന്നിവിടങ്ങളിലായി 93 സീറ്റുകൾ. ഭക്ഷ്യസംസ്കരണം, വിപണനം, മാനേജ്മെന്റ്, ബേക്കറികൺഫെക്ഷണറി നൂതന സങ്കേതങ്ങൾ, ക്വാളിറ്റി കൺട്രോൾ, ഹസാർഡ് അനാലിസിസ്, ഫുഡ് ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ പഠനം.


ബി.ടെക്. ഡയറി സയൻസ് ആൻഡ് ടെക്നോളജി


വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലെ നാല് കോളേജുകളിലായി (വർഗീസ് കുര്യൻ ടെക്നോളജി മണ്ണുത്തിതൃശ്ശൂർ, പൂക്കോട് വയനാട്, കൈമനം തിരുവനന്തപുരം, കോലാഹലമേട് ഇടുക്കി) 100 സീറ്റുകളിൽ പ്രവേശനം. പാൽ അധിഷ്ഠിത ഉത്പന്നങ്ങളുടെ ഉത്പാദനം, സംസ്കരണം, വിപണനം, ഗുണമേന്മ സാധ്യതകൾ, പാക്കേജിങ്, സംരംഭകത്വം, ഇൻഡസ്ട്രിയൽ കൺസൾട്ടൻസി, ഡെയറി കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ കാര്യങ്ങളിൽ അഭിരുചിയുള്ളവർക്ക് പഠിക്കാം

Post a Comment (0)
Previous Post Next Post

MULTI