എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം നാളെ. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നുണ്ടാവും.

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം നാളെ. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നുണ്ടാവും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.

സര്‍ക്കാരിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താവും ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോര്‍ഡ് യോഗം തീരുമാനമെടുക്കുക. ഈ വര്‍ഷം ​ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ എന്‍സിസി നാഷണല്‍ സര്‍വീസ് സ്കീം, കായിക ഇനങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാണ്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക.

ഇതോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സ. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എല്‍.സി. (എച്ച്‌.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

1 Comments

Post a Comment
Previous Post Next Post

MULTI